മോ​സ്കോ: കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ​സ് ക​പ്പ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ജ​ർ​മ​നിക്ക് ഓസ്ട്രേലിയക്കെതിരെ ജ​യം. ഉ​ജ്വ​ല​മാ​യി ക​ളി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളി​ന് ഏറെ വിയർത്താണ് ജ​ർ​മ​നി​ ജയം കരസ്ഥമാക്കിയത്.

അഞ്ചാം മിനിറ്റിൽ ലാർസ്​ സ്​റ്റിൻഡിലുടെ ഗോളടി തുടങ്ങിയ ജർമനി ഇരു പകുതികളിലുമായാണ്​ മൂന്ന്​ ഗോളടിച്ചത്​. കളി ചൂടുപിടിക്കുന്നതിനു മുമ്പുതന്നെ ഗോൾ വഴങ്ങിയതോടെ ആസ്​ട്രേലിയയുടെ താളംതെറ്റി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ആഴ്​സനൽ താരം മുസ്​തഫിയുടെ നേതൃത്വത്തിലുള്ള ജർമൻ പ്രതിരോധം തട്ടിയകറ്റി. എന്നാൽ, 41-ാം മിനിറ്റിൽ ആസ്​ട്രേലിയൻ പട തിരിച്ചടിച്ചു. തോ​മ​സ് റോ​ജി​ക്കി​ലൂ​ടെയാണ് ഓ​സ്ട്രേ​ലി​യ സ​മ​നി​ല പി​ടി​ച്ചത്.

ആദ്യ പകുതി തീരുന്നതിന്​ ​തൊട്ടുമുമ്പ്​ ലഭിച്ച പെനാൽറ്റി പിഎസ്​ജി താരം യൂലിയൻ ഡ്രാക്​സ്​ലർ ഗോളാക്കിയതോടെ ജർമനി വീണ്ടും മുന്നിലെത്തി. 48-ാം മി​നി​റ്റി​ൽ ലി​യോ​ണ്‍ ഗൊ​റേ​റ്റ്ക ജ​ർ​മ​നിയുടെ ലീ​ഡ് ഉ​യ​ർ​ത്തി. 56-ാം മി​നി​റ്റി​ൽ തോ​മി​സ്ലാ​വ് ജൂ​റി​ക് ഒ​രു ഗോ​ൾ കൂ​ടി നേ​ടി ഓ​സ്ട്രേ​ലി​യ​യ്ക്ക് പ്ര​തീ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ, കൂ​ടു​ത​ൽ ഗോ​ൾ നേ​ടാ​നു​ള്ള ഓ​സ്ട്രേ​ലി​യ​യു​ടെ ശ്ര​മം ജ​ർ​മ​ൻ പ്ര​തി​രോ​ധ മ​തി​ലി​ൽ ത​ട്ടി ത​ക​രുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ