അഡ്‌ലെയ്ഡ്: ആഷസ് പരന്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 120 റണ്‍സിന്‍റെ തകർപ്പൻ ജയം. അവസാന ദിനം ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ അനായാസം കീഴടങ്ങിയതോടെ ഓസീസ് വിജയിച്ചു കയറുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 233 റണ്‍സിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഹേസിൽവുഡും ലയണും രണ്ടു വിക്കറ്റ് വീതം നേടി.

354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട്‌, നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 176 റണ്‍സ്‌ എന്ന നിലയിലായിരുന്നു. ഒരു ദിനവും ആറു വിക്കറ്റുകളും ബാക്കിനില്‍ക്കെ, ഇംഗ്ലണ്ടിന്‌ ജയിക്കാന്‍ ഇനി 178 റണ്‍സ്‌ കൂടി മതി എന്ന നിലയിലാണ് ഇന്ന് ഇംഗ്ലണ്ട് കളത്തിലിറങ്ങിയിത്. എന്നിട്ടും അവർ 233 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

കളി ആരംഭിച്ച അതേ സ്കോറിൽ തന്നെ ക്രിസ് വോക്‌സിനെയും 177ൽ നിൽക്കെ കഴിഞ്ഞ ദിവസത്തെ താരം ജോ റൂട്ടിനെയും പുറത്താക്കി ഹെയ്സൽവുഡ് ആണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. പിന്നീട് ആർക്കും നിലയുർപ്പിക്കാൻ സാധിച്ചതോടെ ഓസീസ് വിജയം എളുപ്പത്തിലായി. 67 റൺസ് എടുത്ത് ജോ റൂട്ട് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ