തിരു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ളയ്ക്ക് ഇത്തവണ കോട്ടയം ജില്ല ആതിഥേയത്വം വഹിക്കും. ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 16 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി പാ​ല മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റ് ന​ട​ക്കു​ക. പു​തി​യ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ച്ച തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​നാ​ണ് പാ​ലാ വേ​ദി​യാ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ 14 റ​വ​ന്യു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ളാ​ണ് നാ​ലു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മീ​റ്റി​ൽ മാ​റ്റു​ര​യ്ക്കാ​നെ​ത്തു​ന്ന​ത്. മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ വാം ​അ​പ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും. സി​ന്ത​റ്റി​ക് ട്രാ​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സം​സ്ഥാ​ന സ്കൂ​ൾ അ​ത്‌​ല​ക്റ്റി​ക് മീ​റ്റ് മാ​റി മാ​റി ന​ട​ത്താ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ക്കു​റി പാ​ല​യ്ക്കു ന​റു​ക്കു​വീ​ണ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ