ഒരു വിഷുക്കാലം കൂടി കടന്നുപോയിരിക്കുന്നു. കണി കണ്ടും വിഷു സദ്യ കഴിച്ചും പടക്കങ്ങൾ പൊട്ടിച്ചും മലയാളികൾ വിഷു ആഘോഷിച്ചു. ഇതിൽനിന്നും വ്യത്യസ്തമായിട്ടാണ് മറ്റു ചിലർ വിഷു ആഘോഷിച്ചത്. അതിലൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

രണ്ടു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതാണ് വിഡിയോ. ഇതിൽ എന്തു വ്യത്യസ്തതയാണെന്നു പറയാൻ വരട്ടെ. സാധാരണ എല്ലാവരും ബോളാണ് ക്രിക്കറ്റ് കളിക്കാനായി ഉപയോഗിക്കുന്നത്. ഇവരാകട്ടെ വിഷുവായതിനാൽ ബോളിനു പകരം പടക്കമാണ് ഉപയോഗിച്ചത്. കത്തിച്ച പടക്കം ബോളിനു പകരം എറിഞ്ഞാണ് ഇവരുടെ ക്രിക്കറ്റ് കളി. വളരെ കൃത്യമായി ഓരോ പടക്കവും അടിച്ചു പറപ്പിക്കുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ