ഇളയദളപതി വിജയ്യുടെ മെർസൽ ടീസർ പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം അണ്ലൈക്കുകളുടെ പെരുമഴ. ഇന്ന് വൈകിട്ട് ആറ് മണിയോടെ പുറത്തുവന്ന ടീസറിന് ഇതിനകം അഞ്ച് ലക്ഷത്തോളം ലൈക്കുകള്‍ ആയെങ്കിലും ഒരു ലക്ഷത്തില്‍പരം അണ്ലൈക്കുകളും കിട്ടി. ടീസര്‍ മറ്റ് തമിഴ് ചിത്രങ്ങളുടെ യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന ഭയത്താലാണ് വിജയ് ഹൈറ്റേഴ്സ് അണ്‍ലൈക്ക് ചെയ്യുന്നതെന്നാണ് ആരാധകരുടെ വാദം.
തല അജിത് ചിത്രം വിവേഗത്തിന്റെ റെക്കോര്‍ഡാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും ടീസര്‍ ഇതിനകം അഞ്ച് ലക്ഷത്തോളം പേര് കണ്ടിട്ടുണ്ട്.
ഒരു മിനിറ്റും 15 സെക്കന്റ് ദൈർഘ്യമുളളതുമാണ് ടീസർ. ടീസറിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് വിജയ് ആണ്. ഗാനരംഗങ്ങളും ആക്ഷനും കോർത്തിണക്കിയുളളതാണ് ടീസർ. അതേസമയം, ചിത്രത്തിലെ നായികമാരിൽ ആരെയും ടീസറിൽ കാണിക്കുന്നില്ല.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്കും വൻ വരവേൽപാണ് ആരാധകർ നൽകിയത്. അറ്റ്ലിയാണ് മെർസലിന്റെ സംവിധായകൻ. അറ്റ്ലിയുടെ പിറന്നാൾ ദിവസമായ ഇന്നാണ് ടീസർ പുറത്തുവിട്ടത്.
തെരിക്കുശേഷം വിജയ്യെ നായകനാക്കിയുളള അറ്റ്ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ