ഗോവ: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു എന്ന സൂചനയാണ് ഇന്റര്‍നെറ്റിലെ ചര്‍ച്ചാവിഷയം.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 133-ാം സ്ഥാപകദിനം ന്യൂഡല്‍ഹിയില്‍പുരോഗമിക്കുന്നതിനിടയിലാണ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഗോവയില്‍ വെക്കേഷനിടയില്‍ സൈക്കിള്‍ ചവിട്ടുന്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ബോളിവുഡ് നടന്‍ റിതേഷ് ദേഷ്മുഖ് ആണ് ട്വിറ്ററിലൂടെ സോണിയയുടെ ചിത്രം പങ്കുവച്ചത്.  19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി അനാരോഗ്യത്തെ തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു.  ഡിസംബര്‍ 16നാണ് പാര്‍ട്ടിയുടെ ചുമതല രാഹുൽ ഗാന്ധിയ്ക്ക് കൈമാറുന്നത്.  കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളൊക്കെ സന്നിഹിതരായപ്പോള്‍ സോണിയയുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു.

71 വയസ്സുകാരിയായ സോണിയ 26നാണ് ഗോവയില്‍ എത്തിച്ചേര്‍ന്നത് എന്നും ഹോട്ടല്‍ ലീലയിലാണ് താമസം എന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Read More : ഭരണഘടന ഭീഷണിയില്‍, അത് പ്രതിരോധിക്കേണ്ടത് പൗരന്‍റെയും കോണ്‍ഗ്രസിന്‍റെയും കടമ: രാഹുൽ ഗാന്ധി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ