ബൈക്കിലൈത്തി പഴ്സ് കവരാൻ ശ്രമിച്ച മോഷ്ടാക്കളെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ് പാക് യുവതി. റാവൽപിണ്ടിയിൽവച്ചായിരുന്നു സംഭവം. റോഡിനു സമീപത്തു കൂടി നടന്നുവരികയായിരുന്ന യുവതിയുടെ സമീപമെത്തിയ മോഷ്ടാക്കൾ ബാഗ് വലിച്ചെടുത്തുകൊണ്ടുപോയി. ഇതിനിടയിൽ ബാലൻസ് തെറ്റി ബൈക്ക് മറിയുകയും യുവാക്കൾ താഴെ വീഴുകയും ചെയ്തു.

ഉടൻതന്നെ ഓടി മോഷ്ടാക്കളുടെ അടുത്ത് എത്തിയ യുവതി രണ്ടുപേരെയും നടുറോഡിലിട്ട് തല്ലി. മോഷ്ടാക്കളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെയാള യുവതി പിടികൂടി വീണ്ടും വീണ്ടും തല്ലി. അതുവഴി ബൈക്കിലെത്തിയ മറ്റൊരാൾ യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവതിയുടെ കൈയ്യിലെ ചൂട് മോഷ്ടാവ് ശരിക്കും അറിഞ്ഞു.

39 സെക്കന്റ് ദൈർഘ്യമുളള സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരോ പോസ്റ്റ് ചെയ്തതോടെ വൈറലായി. ആയിരക്കണക്കിന് പേരാണ് വീഡിയോയ്ക്ക് ലൈക്ക് അടിച്ചത്. വീഡിയോ കണ്ട ചിലർ ‘ഝാൻസി കി റാണി’ എന്നാണ് യുവതിയെ വിളിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ