ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡാര്‍ ലൗ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പഴയ മാപ്പിളപ്പാട്ടിനെ പുതിയ രീതിയിലേക്ക് മാറ്റി കൈയ്യടി വാങ്ങി. ഒപ്പം ഗാനരംഗത്ത് അഭിനയിച്ച പുതുമുഖങ്ങളും.

പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രമാണ് അഡാര്‍ ലൗ. ചിത്രത്തിലെ അഭിനേതാക്കളെല്ലാം ചേര്‍ന്ന് ഒരുക്കിയ ഡബ്മാഷ് വീഡിയോ ആണ് ഇപ്പോള്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. നാടോടിക്കാറ്റില്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ കിടിലം കോമഡി ഡയലോഗുകളും തട്ടത്തിന്‍ മറയത്തിലെ പാട്ടും മെര്‍സലിലെ രംഗവുമൊക്കെ താരങ്ങള്‍ ഡബ്മാഷിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

നായികമാരില്‍ ഒരാളായ പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് ഇതിനോടകം എല്ലാവരുടേയും പ്രിയങ്കരിയായി മാറിയത്. തൃശൂര്‍ വിമല കോളേജില്‍ ബി കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയാണ് പ്രിയ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ