ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റിയ വാർത്തയായിരുന്നു ഇന്ന് കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്നത് ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് 23കാരി മുറിച്ച് മാറ്റിയത്. എല്ലാ കാര്യത്തിലുമെന്ന പോലെ സ്വാമിയുടെ ലിംഗച്ഛേദവും ട്രോളർമാർ ശരിക്കും ആഘോഷമാക്കുകയാണ്.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു ബഹു ഭൂരിപക്ഷം ട്രോളുകളും. ലിംഗം താൻ സ്വയം മുറിച്ചതാണെന്ന സ്വാമിയുടെ മൊഴിയാണ് രസകരമായ പല ട്രോളുകൾക്കും ആധാരമായത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വിവാദ സ്വാമിയോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ കുമ്മനത്തിനെതിരെയും ഉണ്ടായി ട്രോളാക്രമണം. സ്വാമിയേയും ആശ്രമത്തെയും ന്യായീകരിച്ച് വാർത്ത നൽകിയ ചില ഓൺലൈൻ മാധ്യമങ്ങളേയും ട്രോളർമാർ വലിച്ചൊട്ടിക്കുന്നുണ്ട്.

പീഡനസ്വാമിക്കെതിരെ ആഞ്ഞടിക്കുന്ന ട്രോളുകൾ കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ