പാർവ്വതിയും പൃഥ്വിരാജും നായികാനായകന്‍മാരായെത്തുന്ന ചിത്രം മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം ഇന്നലെയാണ് പുറത്തിറങ്ങിയത്. ആദ്യഗാനത്തിനു നേരിട്ട ആക്രമണം രണ്ടാമത്തെ പാട്ടിനു നേരെയും തുടരുകയാണ്. പാട്ടിന് അയ്യായിരം ലൈക്കുകള്‍ കിട്ടിയപ്പോള്‍ ഒമ്പതിനായിരം ഡിസ് ലൈക്ക്. നവാഗത സംവിധായിക റോഷ്‌നി ദിനകര്‍ ഒരുക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി.

തിരുവനന്തപുരത്തു നടന്ന രാജ്യാന്താര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പാര്‍വ്വതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതാണ് ആരാധകരെ പ്രകോപ്പിച്ചത്.

മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പൃഥ്വിരാജാണ് പങ്കുവച്ചത്. ഗാനത്തിന്റെ യൂട്യൂബ് ലിങ്കും താരം നല്‍കിയിട്ടുണ്ട്. സംവിധായിക റോഷ്നി ദിനകറും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഗാനം ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റുകള്‍ക്കു താഴെയെല്ലാം പാര്‍വ്വതിയെ ചീത്തവിളിച്ചുകൊണ്ടുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ