ടാക്സി യാത്രകള്‍ പലപ്പോഴും നമുക്ക് അങ്ങനെ ഓര്‍ത്ത് വെയ്ക്കാനുളള അനുഭവങ്ങളൊന്നും സമ്മാനിക്കാറില്ല. ഡ്രൈവറുമായി സംസാരിക്കുക പോലും വളരെ വിരളമായിരിക്കും. എന്നാല്‌‍ സംസാരിക്കുക പോലും ചെയ്യാതെ ഊബര്‍ ഡ്രൈവര്‍ സമ്മാനിച്ച അനുഭവത്തിന് നന്ദി പറഞ്ഞ യാത്രക്കാരിയുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലിറ്റില്‍ ഗോസ്റ്റ് ഗേള്‍ എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് ചെയ്തിട്ടുളളത്.

അവര്‍ യാത്ര ചെയ്ത ഊബറിന്റെ പിറകിലത്തെ സീറ്റില്‍ നിന്നെടുത്ത ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി ഡ്രൈവര്‍ സീറ്റിനൊപ്പം കെട്ടിയിട്ട ഒരു കുറിപ്പാണ് യാത്രക്കാരി പോസ്റ്റ് ചെയ്തത്. യാത്രക്കാരുടേയും ട്വിറ്റര്‍ ഉപയോക്താക്കളുടേയും ഹൃദയം കവര്‍ന്ന ഈ പോസ്റ്റ് ഊബറും ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ഹായ്, എന്റെ പേര് ഓണൂര്‍, എന്റെ ഊബറിലേക്ക് സ്വാഗതം.

എനിക്ക് ചെവി കേള്‍ക്കില്ല, അത്കൊണ്ട് തന്നെ നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ നമ്പറിലേക്ക് സന്ദേശം അയക്കാം. അല്ലെങ്കില്‍ വാഹനം നിര്‍ത്തിയാല്‍ നിങ്ങള്‍ ഒരു പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. നിങ്ങളുടെ ഫോണില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗാനം കേള്‍ക്കാനായി കാറിലെ ഓക്സ് കാബിള്‍ ഉപയോഗിക്കാം. ഉയര്‍ന്ന ബാസിലുളള ഗാനമാണെങ്കില്‍ ഞാനും ആസ്വദിച്ച് കൊളളാം. ഞാനുമായി സഹകരിച്ചതിന് നന്ദി. ശുഭദിനം’.

ട്വിറ്ററില്‍ ഈ കുറിപ്പ് വ്യപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് ജ്രൈവറായ ഓണൂറും യാത്രക്കാര്‍ക്കും ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും നന്ദി അറിയിച്ച് രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ