റിയാദ് : റിയാദിലെ കലാ-സാംസ്‌കാരിക സംഘടനയായ പ്രവാസി സാംസ്‌കാരിക വേദിയുടെ അൽ ഖർജ് ഘടകം ശിശിരോത്സവ് -2017 എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക സന്ധ്യ നാളെ ഏപ്രിൽ 28 ന് വെള്ളിയാഴ്ച ഉച്ചക്ക് എക്സിറ്റ്‌- 5 ലെ അൽ സാദർ ഇസ്തിറാഹയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കലാ സാംസ്കാരിക പരിപാടികളും കുട്ടികളുടെ കലാപരിപാടികളുമാണ് പ്രധാന ആകർഷണം. “ബിരിയാണിപ്പെരുമ” എന്ന പേരിൽ പാചക മത്സരം, റിയാദ് നൂപുരനൃത്ത കലാവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, പ്രവാസി സാംസ്കാരിക വേദി റിയാദ് അവതരിപ്പിക്കുന്ന നാടകം, വോയ്‌സ് ഓഫ് അൽഖർജ് അവതരിപ്പിക്കുന്ന ഗാനമേള, തുടങ്ങി വിവിധ പരിപാടികൾ നടക്കും. പ്രവാസി സാംസ്‌കാരിക വേദി ദോസരി ഹോസ്പിറ്റൽ അൽഖർജുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും സൗജന്യ പ്രമേഹ രോഗ നിർണയവും രക്ത സമ്മർദ്ദ പരിശോധനയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ  സാജു ജോർജ്, ഷാജി തെക്കൻ , സുലു മോൻ, മുനീർ ചേലേരി, ഷഫീക് കാഞ്ഞാർ  എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ