ജിദ്ദ: മക്ക ലക്ഷ്യമാക്കി യമനിലെ ഹൂത്തി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ യമന്‍ അനുകൂല സഖ്യസേന പ്രതിരോധിച്ചു. ഹജ് തീര്‍ത്ഥാടന കാലത്തെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് വിമതര്‍ മിസൈല്‍ തൊടുത്തുവിട്ടതെന്ന് വിമര്‍ശനം. ഇന്നലെ വൈകിട്ടാണ് യമന്‍ ഭാഗത്തുനിന്നും മക്കയെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം ഉണ്ടായത്.

ഹജ് സീസണ്‍ ആയതിനാല്‍ ധാരാളം ഹജ് തീര്‍ത്ഥാടകര്‍ പുണ്യ നഗരിയില്‍ എത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് മിസൈല്‍ ആക്രമണം എന്നത് ഏറെ ഗൗരവത്തോടെയാണ് സൗദി അധികൃതര്‍ കാണുന്നത്. ഹജ് കര്‍മ്മത്തിന് തടസ്സമുണ്ടാക്കാനാണ് ഹൂത്തി വിമതരുടെ ശ്രമമെന്നും വിലയിരുത്തപ്പെടുന്നു. ഇന്നലെ മക്കക്കുനേരെയുണ്ടായ മിസൈല്‍ ആക്രമത്തെ എയര്‍ ഡിഫെന്‍സ് സേന പ്രതിരോധിച്ചതായി സേന കമാന്‍ഡര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വാർത്ത: നാസർ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ