റിയാദ്: ചതുർദിന സന്ദർശനാർത്ഥം ജപ്പാനിലെത്തിയ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ടോക്കിയോ ഗവർണർ യൂറികോ കോയ്ക് കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ റിയാദ് ടോക്കിയോ സഹകരണമാണ് പ്രധാനമായും ചർച്ചയായത്. കാബിനറ്റ് മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ ചർച്ചയിൽ പങ്കാളികളായി.

സന്ദർശനം പൂർത്തിയാക്കിയ രാജാവ് ബുധനാഴ്ച ചൈനയിലേക്ക് തിരിക്കും. അറ നൂറ്റാണ്ടിന് ശേഷം ചൈന സന്ദർശിക്കുന്ന സൗദി ഭരണാധികാരി എന്ന ചരിത്ര പ്രാധാന്യം കൂടിയുണ്ട് ഈ സന്ദർശനത്തിന്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധം കൂടുതൽ തിളക്കമുള്ളതാക്കാനും ചരിത്ര പ്രധാനമായ പല കരാറുകൾ കൈമാറുന്നതിനും സന്ദർശനം വേദിയാകുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ