റിയാദ്: ഇന്നലെ രാത്രിയിൽ വ്യാപകമായി പെയ്ത മഴയിൽ റിയാദ് നഗരം നനഞ്ഞ് കുതിർന്നു. വരാൻ പോകുന്ന കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് പെയ്തിറങ്ങിയ മഴ. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. നഗര വീഥികളിൽ വെള്ളം കയറിയത് കാല്‍നട യാത്ര ദുസ്സഹമാക്കി. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറിയതിനാൽ വാഹനങ്ങള്‍ റോഡില്‍ നിശ്ചലമായത് ഗതാഗത കുരുക്കിന് കാരണമായി. അങ്ങിങ്ങായി ചെറിയ തോതിൽ വാഹനാപകടങ്ങളുണ്ടായി.
rain, riyadh

സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ നാളെ വൈകീട്ട് വരെ മഴ തുടരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. അതേ സമയം, ഇന്നലെ റിയാദിൽ താപനില ഇരുപത് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ