മനാമ: ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ഡപൂട്ടി സുപ്രീം കമാന്‍ഡന്റുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്കായി പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു. ഒന്നാം ഉപ പ്രധാന മന്ത്രിയുടെ ഓഫീസും കിരീടാവകാശിയുടെ കാര്യാലയയും ചേര്‍ന്നാണ് പുതിയ വെബ്സൈറ്റിനു രൂപം നല്‍കിയത്.
www.crownprince.bh ആണ് വിലാസം. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ഈ വെബ്സൈറ്റ് ലഭിക്കും. കിരീടാവകാശിയുടെ കാഴ്ചപ്പാടുകള്‍, പദ്ധതികള്‍, പരിപാടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. വെബ്സൈറ്റില്‍ മീഡിയ സെന്ററും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഫൊട്ടോകള്‍ വീഡിയോകള്‍, പ്രസ്താവനകള്‍ എന്നിവയും പൊതു ജനങ്ങള്‍ക്ക് ലഭിക്കും. കിരീടാവകാശിയുടെ ട്വീറ്റും പുതിയ വെബ്സൈറ്റ് വഴി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ