റിയാദ്: സൗദി അറേബ്യയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും റോഡരികിൽ സ്ഥാപിച്ച സാഹിർ ക്യാമറകൾ നിലവിൽ റജിസ്റ്റർ ചെയ്യുന്നില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു. മൊബൈൽ ക്യാമറയും സീറ്റ് ബെൽറ്റും ധരിക്കാത്തത് സാഹിർ ക്യമാറകൾ നിരീക്ഷിക്കുന്നുണ്ടെന്നും വലിയ തുക പിഴ അടക്കേണ്ടി വന്നതായും സോഷ്യൽ മീഡിയ വഴി വ്യാജ ശബ്ദ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ശരിയല്ലെന്ന് ട്രാഫിക് വക്താവ് പറഞ്ഞു. അതേസമയം ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും ട്രാഫിക് വിഭാഗം നേരിട്ട് കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ