റിയാദ്: അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂണിവേഴ്‌സിറ്റി വിസിറ്റിങ് ലക്‌ചറും വിദ്യാഭ്യാസ പ്രവർത്തകയുമായ മലയാളി യുവതി റിയാദിൽ നിര്യതയായി. എൽ.ജി കമ്പനിയിലെ എൻജിനീയർ ആലപ്പുഴ കലക്ടറേറ്റ് ജംങ്ഷൻ സ്വദേശി സഹീർ അബ്ദുൽ അസീസിന്റെ ഭാര്യ ഷംന സഹീർ (30) ആണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്. ഒരാഴ്ച മുൻപ് ആൺ കുഞ്ഞിന് ജന്മം നൽകിയ ഷംനക്ക് പ്രസവാനന്തര വിശ്രമത്തിനിടെ വീണ് പരിക്കേറ്റിരുന്നു.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലിനിക്കൽ റിസർച്ച് സ്ഥാപനമായ ക്വർട്സിന്റെ കൺസൾട്ടന്റായി സേവനം ചെയ്യുന്ന ഷംന നേരെത്തെ റിയാദിൽ നടന്ന സൗദി ഇന്റർനാഷനൽ മെഡിക്കൽ എക്സിബിഷൻ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചിരുന്നു. കോട്ടയം ആതിന്പുഴ കൊച്ചു പറമ്പിൽ ഷുക്കൂർ സഫ്റത്ത് ദമ്പതികളുടെ മകളാണ്. നവജാത ശിശുവിനു പുറമെ രണ്ട് വയസ്സ് പ്രായമായ പെൺകുട്ടിയുമുണ്ട്. നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച റിയാദിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ