ദോഹ: മലർവാടി ഖത്തർ ഘടകം 13 വയസ്സ് വരെയുള്ള കുട്ടികൾക്കായി റമസാനോടനുബന്ധിച്ച് നടത്തിയ ഖുർആൻ മത്സരങ്ങൾ സമാപിച്ചു. ഖത്തറിലെ 10 കേന്ദ്രങ്ങളിലായി അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്ത ഏഴാമത് സീസണിലെ പ്രാഥമിക റൗണ്ടിൽ നിന്നു തിരഞ്ഞെടുത്ത 77 കുട്ടികളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം ഇസ്‌ലാമിക് ക്വിസ് എന്നീ മത്സരങ്ങളുടെ ഫൈനലിൽ മാറ്റുരച്ചത്.

പ്രശ്നോത്തരിയിൽ അലിഷാ അബ്ദുൽ നാസർ (അൽ ഖോർ), ഫാത്തിമ സിത്താര, ഹാനിൻ ഷംഷീർ (മാമൂറ), എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഖുർആൻ പാരായണം ജൂനിയർ വിഭാഗത്തിൽ ഇൽഹാം അബ്ദുൽ അസീസ് (വക്‌റ), ഐഷ റണ (മാമൂറ), ഐഷ മഹ്റിൻ (വുഖൈർ) എന്നിവരും, സീനിയർ വിഭാഗത്തിൽ ഫാദിൽ മുഹമ്മദ് റിയാസ് (ബിൻ മഹ്‌മൂദ്‌), ജാഫർ ഷമീം (ബിൻ മഹ്‌മൂദ്‌), അസ്മ നിസാർ (അൽ ഖോർ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഐഐഎ ജനറൽ സെക്രട്ടറി സലാം ബിൻ ഹസ്സൻ, വനിതാ വിഭാഗം അധ്യക്ഷ നഫീസത്ത് ബീവി, മലർവാടി ചീഫ് കോഡിനേറ്റർ സിയാദ്, മലർവാടി ഭാരവാഹികളായ അബ്ദുൽ കാദർ എ.കെ.പി, ശംസുദ്ധീൻ കണ്ണോത്ത്, അബ്ദുൽ ലത്തീഫ് വി.പി, സിദ്ദിഖ് പടിയത്ത്, അബ്ദുൽ നാസർ, ആബിദ സുബൈർ, നുസ്രത്ത് ശുഐബ്, അസ്മ അബ്ദുള്ള, ബുഷ്‌റ റാഫി, ഖദീജ നൗഷാദ്, നദീറ ബീവി, സൈനബ അബ്ദുൽ ജലീൽ, സജ്‌ന നജീം, വഹീദുദ്ധീൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ അബ്ദുൽ ജലീൽ പരിപാടികൾ നിയന്ത്രിച്ചു. രക്ഷിതാക്കളും കുട്ടികളുമടക്കം ഇരുനൂറ്റി അമ്പതോളം പേർ പങ്കെടുത്ത ഇഫ്താറോടെ പരിപാടികൾ സമാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ