റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ഖത്തീഫിൽ നിരവധി തീവ്രവാദ ആക്രമണ സംഭവങ്ങൾക്ക്​ നേതൃത്വം നൽകിയ നാലുപേരുടെ വധശിക്ഷ നടപ്പാക്കി.അംജദ്​ നാജി, അൽ മുഐബിദ്​, സാഹിർ അബ്​ദുൽറഹീം അൽ ബസ്​രി, യൂസഫ്​ അലി അൽ മുശൈഖിസ്​, മഹ്​ദി മുഹമ്മദ്​ ഹസൻ സായിഗ്​ എന്നിവരുടെ ശിക്ഷയാണ്​ നടപ്പാക്കിയതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാലുപേരും സൗദി പൗരൻമാരാണ്​. 2011 മുതൽ കിഴക്കൻ പ്രവിശ്യയിൽ നടന്ന നിരവധി ആക്രമണങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചവരായിരുന്നു സാഹിർ അൽ ബസ്​രിയും സംഘവും. സുരക്ഷ ഉദ്യോഗസ്​ഥർക്ക്​ നേരെയുള്ള ആക്രമണം, ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും ഉപയോഗിച്ച്​ താറൂത്ത്​ പൊലീസ്​ സ്​റ്റേഷനു​ നേരെ നടത്തിയ ആക്രമണം എന്നിവക്ക്​ പിന്നിൽ ഇവരായിരുന്നു. മേഖലയിലെ പൊലീസ്​ പട്രോൾ സംഘങ്ങൾക്കു നേരെ നടന്ന നിരവധി ആക്രമണങ്ങളിലും ഇവർക്ക്​ പങ്കുണ്ടായിരുന്നു. കീഴ് ​കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചതോടെ ചൊവ്വാഴ്ചയാണ്​ ശിക്ഷ നടപ്പാക്കിയതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ