റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ യുണിറ്റ് ബത്ത ഏരിയയിലെ മര്‍ഗ്ഗബില്‍ രൂപീകരിച്ചു. കേളി ബത്ത ഏരിയ പരിധിയിലുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് കേളി ബത്ത ഏരിയ രക്ഷാധികാരി കമ്മിറ്റിക്കു കീഴില്‍ കേളി കുടുംബവേദി മര്‍ഗ്ഗബ് യുണിറ്റ് നിലവില്‍ വന്നത്. കേളി ബത്ത ഏരിയ സെക്രട്ടറി പ്രഭാകരന്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യുണിറ്റ് രൂപീകരണ യോഗത്തില്‍ കേളി സെക്രട്ടറി റഷീദ് മേലേതില്‍ യുണിറ്റ് ഉദ്ഘാടനം ചെയ്തു.

ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അനില്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമന്‍ മയ്യില്‍, ബി.പി.രാജീവന്‍, കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍, പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, ജോ: സെക്രട്ടറി സന്ധ്യപുഷ്പരാജ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രിയ വിനോദ്, ഷൈനി അനില്‍, സീബ അനിരുദ്ധൻ എന്നിവര്‍ സംസാരിച്ചു.

keli

ഭാരവാഹികള്‍ : ഷൈനി അനില്‍ (ട്രഷറര്‍), സജീന സിജിന്‍ (പ്രസിഡന്റ്), പ്രിയ വിനോദ് (സെക്രട്ടറി)

സജീന സിജിൻ (പ്രസിഡന്റ്), നസീമ ഷംസീര്‍ (വൈസ് പ്രസിഡന്റ്), പ്രിയ വിനോദ് (സെക്രട്ടറി), ജിജിത രജീഷ് (ജോ: സെക്രട്ടറി), ഷൈനി അനില്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 11 അംഗ നിർവാഹക സമിതിയെയും യോഗം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ശിവദാസന്‍ സ്വാഗതവും നിയുക്ത യുണിറ്റ് സെക്രട്ടറി പ്രിയ വിനോദ് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ