ജിദ്ദ: വഴിക്കടവ് പ്രവാസി കൂട്ടായ്മ ഷറഫിയ റോളെക്‌സ് ഓഡിറ്റോറിയത്തില്‍ വിപുലമായ സ്‌നേഹസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് റഷീദ് വാരിക്കോടന്‍ അധ്യക്ഷനായ യോഗത്തില്‍ ഫിറോസ് വെള്ളക്കട്ട, നാസര്‍ കല്ലുങ്ങല്‍പാടന്‍, അന്‍ഷാദ് മാഷ്, അസീസ് ആനപ്പട്ടത്ത്, ജനീഷ്, ലത്തീഫ് മാമാങ്കര എന്നിവര്‍ സംസാരിച്ചു. ഷാജി പാറോക്കോട്ട് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. വഴിക്കടവ് പ്രദേശത്തുണ്ടായ ദാരുണമായ അപകടത്തില്‍ മരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി റഷീദ് വരിക്കോടന്‍ (ഉപദേശക സമിതി ചെയര്‍മാന്‍), നാസര്‍ കല്ലുങ്ങല്‍പാടന്‍ (പ്രസിഡണ്ട്) ഫിറോസ്, കുഞ്ഞാപ്പുട്ടി, യൂസഫ് (വൈസ് പ്രസിഡന്റുമാര്‍), അന്‍ഷാദ് (ജനറല്‍ സെക്രട്ടറി), കരീം, അസീസ് ആനപ്പട്ടത്ത്, മഹ്‌സൂം (ജോയിന്റ് സെക്രട്ടറിമാര്‍), ഷാജി പാറോക്കോട്ട് (ട്രഷറര്‍) എന്നിവരെയും 13 അംഗ എക്‌സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ