ജിദ്ദ: ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിൽ മാർച്ച് 03 വെള്ളിയാഴ്‌ച 7.00 മണിക്ക് ഷറഫിയ്യ ഇംപാല ഗാർഡനിൽ നടക്കുന്ന സ്നേഹ സംവാദത്തിൽ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും, നിച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം.അക്ബറും, ഐസ്എം സംസ്ഥാന വൈസ് പ്രസിഡന്റും, വാഗ്മിയുമായ മുസ്തഫ തൻവീറും പങ്കടുക്കുമെന്ന് ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.

‘ഇസ്‌ലാമിക പ്രബോധനം പ്രതിസന്ധികളും പ്രത്യാശകളും’ എന്ന വിഷയത്തിൽ പ്രഭാഷണവും ശ്രോദ്ധാക്കൾക്കു സംശയ നിവാരണത്തിനുള്ള അവസരമുണ്ടായിരിക്കും. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. ജിദ്ദയിലെ വിവിധ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ