മനാമ: ജിസിസി രാജ്യങ്ങള്‍ക്ക് ഏകീകൃത നാണയ വ്യവസ്ഥ എന്ന കാഴ്ചപ്പാട് യാഥാര്‍ഥ്യാക്കാന്‍ ഇനിയും സമയമെടുക്കുമെന്നു സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സിബിബി) ഗവര്‍ണര്‍ റഷീദ് അല്‍ മറാജ് പറഞ്ഞു. ജിസിസി മോണിറ്ററി യൂണിയന്‍ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഏകീകൃത നാണയ വ്യവസ്ഥ നിലവില്‍ വരാന്‍ കാലതാമസം നേരിടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹ്‌റൈനില്‍ നടക്കുന്ന ജിസിസി ഫിനാന്‍ഷ്യര്‍ ഫോറത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ ജിസിസി മോണിറ്ററി യൂണിയന്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായ മോണിറ്ററി കൗണ്‍സില്‍ നിലവില്‍ വരുന്നതിനു കാലതാമസം നേരിടും.

അമേരിക്കന്‍ ഡോളറുമായി വിനിമയ ബന്ധം നിലനിര്‍ത്തുന്ന ബഹ്‌റൈന്‍ ദിനാറിനെ മാറ്റുന്നതിനുള്ള നയപരമായ ആസൂത്രണം ഇതുവരെ തയാറായിട്ടില്ല. സുസ്ഥിരത, സുതാര്യത, ലയന പ്രക്രിയ എന്നീകര്യങ്ങളില്‍ പ്രായോഗിക നയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ