മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഈദ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് ഓഫീസില്‍ നടത്തിയ പരിപാടിയില്‍ ബഹ്റൈനിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ, കലാ, മാധ്യമ രംഗത്തെ നിരവധി പേർ പങ്കെടുത്തു. ഫ്രണ്ട്സ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു.

സുബൈർ കണ്ണൂർ, ഇ.കെ.സലിം, ഡോ. മനോജ്‌ കുമാര്‍, സോമന്‍ ബേബി, മുഹമ്മദ്‌ ഇഖ്ബാല്‍, ബഷീര്‍ അമ്പലായി, റഫീഖ് അബ്ദുള്ള, സേവി മാത്തുണ്ണി, ഫ്രാന്‍സിസ് കൈതാരത്ത്, അസീല്‍ അബ്ദു റഹ്മാന്‍, ഷാജഹാന്‍, വീരമണി, വര്‍ഗീസ്‌ കാരക്കല്‍, അഡ്വ. ജോയി വെട്ടിയാടന്‍, ബെന്നി, അഡ്വ. ഷബീര്‍ അഹമ്മദ്, സിറാജുദ്ദീന്‍, ഗഫൂര്‍ കൈപമംഗലം, അനില്‍ വെന്‍കോട്, സ്വപ്ന വിനോദ്, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ഫിറോസ്‌ തിരുവത്ര, സിബി ഇരവുപാലം, ദിനേശ് കുറ്റിയില്‍, വി.കെ.അനീസ്‌, ജമീല ഇബ്രാഹിം, സിദ്ദിഖ്, ശംസ് കൊച്ചിന്‍, ഷിബു പത്തനംതിട്ട, സനി പോള്‍ എന്നിവര്‍ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഫ്രണ്ട്സ് ബഹ്‌റൈന്‍ സംഘടിപ്പിച്ച ഈദ് ഓണം സൗഹ്യദ സദസ്സില്‍നിന്ന്

ബോണി ആന്‍ തോമസ്‌, പേൾ മേരി തോമസ്‌, നേഹ ജൈസൺ, നോയല്‍ ജൈസൺ എന്നിവര്‍ ഓണപ്പാട്ട് അവതരിപ്പിച്ചു. സിന്ധു ജൈസൺ, ജൈസൺ, ശരീഫ് ഇരിങ്ങാലക്കുട എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആക്ടിങ് സെക്രട്ടറി സി.എം.മുഹമ്മദലി സ്വാഗതവും ഗഫൂര്‍ മൂക്കുതല നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ