റിയാദ്: ജീവകാരുണ്യ സാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് ഓഫ് കേരള പ്രവാസി കൂട്ടായ്മ ഒമ്പതാം വാർഷികം ആഘോഷിച്ചു. “ശ്രുതിലയം 2017” എന്ന് പേരിട്ട സംഗീതപരിപാടിയിൽ കൊച്ചിന്‍ ആസാദ്‌ മുഹമ്മദ്‌ റാഫി ഗാനങ്ങളിലൂടെ സംഗീത പ്രേമികൾക്ക് ആവേശമായി. സംഗീത വിരുന്നിനൊപ്പം റിയാദ് ബ്രദേഴ്‌സ് അവതരിപ്പിച്ച കലാവിരുന്നും ചടങ്ങിന് കൊഴുപ്പേകി.

ആഘോഷപരിപാടികളുടെ ഭാഗമായി സാംസ്കാരിക സമ്മേളനവും അവാർഡ് ദാനവും നടന്നു.സമ്മേളനം ലിയോ ടെക് സൗദി റിജണല്‍ മാനേജര്‍ അബ്ദുല്‍ ഹക്ക് സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ അബ്ദുല്സ‍ലിം അർത്തില്‍ അധ്യക്ഷനായിരുന്നു. ജോസഫ്‌ അതിരുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ടവരുടെ ശബ്ദമായി പ്രവർത്തിക്കാൻ സംഘടനക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചിത്രരചനാ മത്സരത്തിലെവിജയികൾക്കുളള സമ്മാനദാനവും അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാരവും റാഫി പാങ്ങോട് (ജീവകാരുണ്യം) ഷാജഹാന്‍ കല്ലമ്പലം (ബിസിനെസ്സ് ) മഞ്ജുള ശിവദാസ്‌ (സാഹിത്യം) ലിന്സിക ബേബി (കല ) ജലീല്‍ കൊച്ചിന്‍ (പ്രത്യേകപുരസ്ക്കാരം)എന്നിവർക്ക് സമ്മാനിച്ചു.

പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ജയന്‍, എന്‍ ആര്‍ കെ ഫോറം ചെയർമാൻ അഷറഫ് വടക്കേവിള, സലിം കളക്കര,(ഒ ഐസി സി) മുസ്തഫ (കെ എം സി സി ) അല്‍ വത്തന്‍ പത്രം എച്ച് ആര്‍ നനാഫ് മുഹമ്മദ്‌ ഉമ്മര്‍, ഷാജഹാന്‍ കല്ലമ്പലം, മാള മൊഹിയുദ്ധീന്‍,നിബിന്‍ സിറ്റി ഫ്ലവര്‍,നവാസ്ഖാന്‍ പത്തനാപുരം,വിജയന്‍ നെയ്യാറ്റിന്കിര, രാജന്‍ നിലമ്പൂര്‍,ജയകൃഷ്ണന്‍ മാസ്റ്റര്‍,ഷംനാദ് കരുനാഗപ്പള്ളി, ഷാജി ലാല്‍, യുസഫ് എടപ്പാള്‍ മജീദ്‌ പുളക്കാടി,ഹാജി ഹസൈനാര്‍,ഷിബു ഉസ്മാന്‍,ഹനീഫ അക്കാരിയഅസിഫ് അലി,നാസര്‍ ലെയിസ്, സേവിയര്‍,ജോൺസൺ എറണാകുളം, ഷുക്കൂര്‍ ആലുവ പ്രോഗ്രാം കൺവീനര്‍ അബ്ദുല്‍ ജബ്ബാര്‍ അൻസാർ പള്ളുരുത്തി, ആസാദ്, ഭദ്രന്‍ ,റസാക്ക്, ഹമീദ്,കബീര്‍ തലശ്ശേരി, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ്‌ ഷമീര്‍ .മുഹമ്മദ്‌ ഷാഫി, സജീര്‍,അസിസ് വയനാട്.മുഹമ്മദ്‌ സാലിഹ് എന്നിവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ