കുവൈത്ത് സിറ്റി: കെഫാക് സീസൺ ആറിലെ ഗ്രൂപ്പ് ബിയിലെ സോക്കർ ലീഗ് മത്സരങ്ങളിൽ സിയസ്കോ കുവൈത്ത്, മലപ്പുറം ബ്രദേഴ്‌സ്, ബ്ലാസ്റ്റേസ് കുവൈത്ത് ടീമുകൾ വിജയിച്ചപ്പോൾ കുവൈത്ത് കേരളാ സ്റ്റാർസ് – അൽഫോസ് റൗദമത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ ക്ലാസ്സിക് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്‌സ് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി സലീമാണ് വിജയ ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ കുവൈത്ത് കേരളാ സ്റ്റാർ – അൽഫോസ് റൗദ ടീമുകൾ രണ്ടു ഗോൾവീതം അടിച്ചു സമനിലയിൽ പിരിഞ്ഞു.

കുവൈത്ത് കേരളാ സ്റ്റാറ്റസിന് വേണ്ടി അൻസണും, രമേശും ഗോൾ നേടിയപ്പോൾ അൽഫോസിനു വേണ്ടി റേസിൽ ജാവേദും , അബ്ദുൽ റഷീദുമാണ് ഗോളുകൾ നേടിയത്. മൂന്നാം മത്സരത്തിൽ സിയാസ്‌കോ കുവൈത്ത് ശക്തരായ കല്യാൺ ചാമ്പ്യൻസ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ടെറി ആണ് വിജയ ഗോൾ നേടിയത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്‌സ് കേരളയെ പരാജയപ്പെടുത്തി. അഭിഷേകാണ് വിജയ ഗോൾ നേടിയത്.

മാസ്റ്റേഴ്സ് ലീഗിൽ മാക് കുവൈത്ത് – ബ്ളാസ്റ്റേഴ്സ് കുവൈത്തിനെയും (1-0) ബിഗ് ബോയ്സ് കല്യാൺ ചാമ്പ്യൻസ് എഫ്സിയെയും (2-0) യങ് ഷൂട്ടേർസ് -അൽഫോസ് റൗദയെയും (1- 0) കേരളാ ചലഞ്ചേഴ്‌സ് – സ്പാർക്സ് എഫ്സിയെയും (3-0 ) പരാജയപ്പെടുത്തി. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചാസായി അബ്ദുൽ റഹീം (മാക് കുവൈത്ത്), സജീവ് ആനന്ദ് (കേരളാ ചലഞ്ചേഴ്‌സ്), ശാഹുൽ (യങ് ഷൂട്ടേർസ്), ഹാഷിം (ബിഗ് ബോയ്സ്) എന്നിവരെയും സോക്കർ ലീഗിൽ സലിം (മലപ്പുറം ബ്രദേഴ്‌സ്), ഡാനിഷ് (സിയസ്കോ കുവൈത്ത്,) അൻസൺ (കുവൈത്ത് കേരളാ സ്റ്റാർസ്), അഭിഷേക് (ബ്ലാസ്റ്റേഴ്‌സ് കുവൈത്ത്) എന്നിവരെയും തിരഞ്ഞെടുത്തു. മത്സരങ്ങൾ വീക്ഷിക്കുന്നതിനായി സാരഥി കുവൈത്ത് പ്രസിഡന്റ് സജീവ് നാരായണൻ സന്നിഹിതരായിരുന്നു. ഇന്ന് ഗ്രൂപ്പ് എയിലെ മത്സരങ്ങൾ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ