മനാമ: ബഹ്‌റൈനില്‍ വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ വ്യാപകമായി വെള്ളം കയറി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മൂടിയിരിക്കുകയാണ്. ശനിയാഴ്ചയാരംഭിച്ച മഴ തിങ്കളാഴ്ച കനത്തിരുന്നെങ്കെിലും ബുധനാഴ്ച പൊതുവേ ദുര്‍ബലമായിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് നാലോടെ മഴ കനത്തു. മണിക്കൂറുകളോളം തുടര്‍ച്ചയായി മഴ പെയ്തതോടെ മഴവെള്ളം റോഡുകളില്‍ നിറഞ്ഞു. രാത്രി വൈകിയും മഴ പെയ്തു.

തലസ്ഥാനമായ മനാമയില്‍ പ്രധാന ഹൈവേ ഒഴിച്ച് മിക്ക നഗര റോഡുകളിലും ഉള്‍ റോഡുകളിലും പല ഭാഗത്തായി വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. മഴവെള്ളം ഡ്രൈനേജ് വഴി ഒഴിഞ്ഞു പോകാത്തതാണ് വിനയായത്. മഴക്ക് ഇടിയും മിന്നലും അകമ്പടിയേകി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ കാറ്റ് ഉണ്ടായിരുന്നില്ല. തണുപ്പും കുറഞ്ഞു.
bahrain-rain03

അസ്ഥിരമായ കാലാവസ്ഥ വെള്ളിയാഴ്ചയും തുടരുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. ശക്തമായ കാറ്റും ഇടിയോടു കൂടിയ കനത്ത മഴയുമുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസായിരിക്കും.
bahrain-rain01

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ