മനാമ: ബഹ്‌റൈനിലെ ചില പ്രമുഖ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റിന്റെ പ്രതിവാര സെഷന്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതോടെയാണിത്.

സ്വകാര്യവല്‍ക്കരിക്കാനായി 2001ലെ സ്വകാര്യ കമ്പനി നിയമ ഭേദഗതിക്ക് അനുകൂലമായി എം.പിമാര്‍ വോട്ടുചെയ്തു.

ഇതു പ്രകാരം ബഹ്‌റൈന്‍ മുംതലാകാത്ത് ഹോള്‍ഡിങ് കമ്പനി വഴി സര്‍ക്കാറിന് എണ്ണയിതര സ്ഥാപനങ്ങളില്‍ സ്വന്തമാക്കാവുന്ന ഓഹരിക്ക് 30ശതമാനം പരിധി ഏര്‍പ്പെടുത്തും. ഗള്‍ഫ് എയര്‍, അല്‍ബ, ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബെറ്റല്‍കോ, നാഷണല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരികള്‍ സ്വകാര്യ മേഖലക്ക് വില്‍ക്കാനും നിയഭേദഗതി വ്യവസ്ഥചെയ്യുന്നു. നിര്‍ദേശം അടിയന്തര പരിഗണനക്കായി ശൂറ കൗണ്‍സിലിന് കൈമാറി.

എന്നാല്‍, എണ്ണവാതക മേഖലയുമായി ബന്ധമുള്ള കമ്പനികളെയും ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിനെയും ഈ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ