മനാമ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ബഹ്റൈന്‍ കേരളീയ സമാജം തിരഞ്ഞെടുപ്പില്‍ പി.വി.രാധാകൃഷ്ണ പിള്ള പ്രസിഡന്റും എൻ.കെ.വീരമണി ജനറല്‍ സെക്രട്ടറിയുമായ യുണൈറ്റഡ് പാനലിന് വന്‍ വിജയം. മികച്ച ഭൂരിപക്ഷത്തിനാണ് യുണൈറ്റഡ് പാനലിന്റെ ഭൂഭിഭാഗം സ്ഥാനാർഥികളും വിജയിച്ചത്. 892 വോട്ട് നേടിയ പിവി രാധാകൃഷ്ണ പിള്ളക്ക് 533 വോട്ടിന്റെയും 811 വോട്ട നേടിയ വീരമണിക്ക് 361 വോട്ടിന്റെയും ഭൂരിപക്ഷമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇരുവരും വിജയിക്കുന്നത്.
യുണൈറ്റഡ് പാനലിലെ മറ്റു വിജയികള്‍, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തില്‍: ദേവദാസ് കുന്നത്ത് (ട്രഷര്‍): 868, 476, മനോഹരന് പവറട്ടി(അസി. സെക്രട്ടറി): 687, 118, ശവികുമാര്‍ കൊല്ലറോത്ത്(എന്ടെര്ടയ്മെന്റ്),: 1000, 744. കെസി ഫിലിപ്പ് (സാഹിത്യ വിഭാഗം): 769, 315, വിനയ ചന്ദ്രന്(ലൈബ്രേറിയന്‍): 942, 635, ജഗദീഷ് ശിവന്(മെമ്പര്‍ ഷിപ്പ്): 942, 634, കൃണകുമാര് (ഇന്റേണല്‍ ഓഡിറ്റര്‍):912, 565. ഈ പാനലിലെ ആഷ്ലി ജോര്‍ജ് (വൈസ് പ്രസിഡന്റ്), നൗഷാദ് ചേരിയില്‍ ഇന്‍ഡോര്‍ ഗെയിംസ്) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1571 പേരാണ് സമാജം അംഗങ്ങള്‍. ഇതില്‍ 1295 പേര് എലിജിബിലിറ്റി സ്ലിപ്പ് പൈറ്റിയിരുന്നു. ഇതില്‍ 1266 പേരാണ് വോട്ട് ചെയ്തിരുന്നത്.
എതിര് പാനലായ യുനൈറ്റഡ് പ്രോഗ്രസീവ് ഫോറത്തിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെ.ജനാര്‍ദ്ദന്‍ 359 വോട്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച കെ.ശ്രീകുമാറിന് 450 വോട്ടും ലഭിച്ചു. ഈ പാനലില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായിരുന്ന മുരീധരന് തമ്പാനാണ്. 569 വോട്ടായിരുന്നു. കടുത്ത മത്സരമാണ് ഇദ്ദേഹം നടത്തിയത്. പലപ്പോഴും ലീഡ് നിലയില്‍ മൂന് തൂക്കം താമ്പാന്‍ ലഭിച്ചു. ഏറ്റവും അധികം അസാധു വോട്ടുകള്‍ വന്നത് സാഹിത്യ വിഭാഗം സെക്രട്ടറി വോട്ടെടുപ്പിലാണ്. 43 വോട്ടുകള്‍ ഇതില്‍ അസാധുവായി. ഏറ്റവും കുറവ് അസാധു ജനറല്‍ സെക്രട്ടറി വോട്ടെടുപ്പില്‍-5.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ