മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ ചെയര്‍മാനായ പ്രിന്‍സ് നടരാജന്റെ നേതൃത്വത്തില്‍ പിപിഎ മത്സരിക്കണമെന്ന് ആവശ്യം. ഇന്നലെ ഉമ്മുല്‍ഹസം ബാങ്കോക്ക് റസ്റ്ററന്റില്‍ ചേര്‍ന്ന ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളുടെ സംഘടനകളായ ഇന്നോവറ്റേഴ്‌സ്, ഐസ്പിപി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളുടെ സംയുക്തയോഗമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

പിപിഎയുടെ നയപരിപാടികളുടെ ഭാഗമായി പ്രിന്‍സ് നടരാജന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടപ്പാക്കുന്ന സമ്പത്തിക മേഖലയിലെ സുതാര്യതക്കും അക്കാദമിക്ക് മേഖലയിലെ പഠന രീതിയിലും അധ്യാപന രീതിയിലും ശാസ്ത്രീയമായ മാറ്റത്തിനായി നടത്തുന്ന സര്‍വോന്നതമായ പുനഃസംഘടിപ്പിക്കലും തുടരുന്നതിന് ആവശ്യമായ പിന്തുണ രക്ഷകര്‍തൃ സമൂഹം നല്‍കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. അധ്യാപക-അനധ്യാപകര്‍ക്ക് വേതന വര്‍ധന നടത്തുന്നതിന് ആവശ്യമായ പേവിഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

നിർധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനത്തിനും ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും നടത്തുന്ന ഐഎസ്ബി മെഗാഫെയര്‍ വന്‍വിജയമാക്കാന്‍ സഹകരിക്കണമെന്ന് യോഗം രക്ഷകര്‍ത്താക്കളോടും പൊതുസമൂഹത്തോടും അഭ്യര്‍ത്ഥിച്ചു. ഫെയറിന് എതിരെ ചിലര്‍ നടത്തുന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതം മാത്രമാണ്. കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ഫെയറുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം വന്നപ്പോള്‍ അതിന് എതിരെ ഒരക്ഷരം പോലും പറയാത്തവരാണ് ഇപ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നതും അപഹാസ്യമാണ്.

സ്‌കൂളിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന ആരും ഇത്തരത്തിലുള്ള തെറ്റായ നിലപാട് സ്വീകരിക്കില്ല. ഫെയര്‍ നടത്തുന്നത് പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും ചേര്‍ന്ന് ആലോചിച്ച ശേഷം സ്‌കൂളിന്റെയും കുട്ടികളുടെയും പഠനത്തിന് ആവശ്യമായ ഷെഡ്യൂളിന് ഭംഗം വരാത്തനിലയിലാണ് സമയം നിശ്ചയിക്കുന്നത്. ഒക്ടോബര്‍ കഴിഞ്ഞാല്‍ പിന്നെ വാര്‍ഷികപരിക്ഷയുടെ തയാറെടുപ്പാണ്. സ്‌കൂളുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ ഒരിക്കലും ഒക്ടോബറിനു ശേഷം മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ സ്‌കൂള്‍ ഫെയര്‍ പോലുള്ള ആഘോഷ പരിപാടികള്‍ നടത്താന്‍ ആവശ്യം ഉന്നയിക്കില്ല. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഖുര്‍ഷിദ് ആലം, ജയ്‌ഫെര്‍മെയ്ധാനി എന്നിവര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.

ചെമ്പന്‍ ജലാല്‍, ഗഫൂര്‍ കയ്പമംഗലം എസ്‌.വി.ബഷീര്‍, കെ.ജനാര്‍ദ്ദനന്‍, ഷാഫി പറക്കട്ട, സതീഷ് കൈപ്പറത്ത്, സുജ്ജിക്കുട്ടി, ഇബ്രാഹിം പൊറക്കട്ടരി, മുഹമ്മദ് സലിം, രാജേഷ് ദിവാകരന്‍, സജ്ജാത് ഖാന്‍, ബാബു ജി.നായര്‍, പങ്കജ് നാഭന്‍, നാസര്‍ മഞ്ചേരി, ശശിധരന്‍.എം തുടങ്ങിയവര്‍ സംസാരിച്ചു.
വിപിന്‍ പി.എം സ്വാഗതവും കെ.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഉസ്മാന്‍ ടിപ്‌ടോപ്പ്, ദീപക് കോട്ടയം, ബിനോജ് മാത്യു, ജയകുമാര്‍ ജോണ്‍സന്‍, സോണി, ലിജോ മാത്യു, ഹരിദാസ്, രാജീവ്, രാജേഷ് പയ്യന്നൂര്‍, രാജേഷ് ഇളപ്പള, വിനോദ് പാലക്കാട്, സിദ്ദിക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ