മനാമ: മയക്കുമരുന്ന് ഇടപാടിന്റെ പേരില്‍ സുഹൃത്തായ വനിതയെ കൊലപ്പെടുത്തിയ ബിസിനസ്സുകാരനു ജീവപര്യന്തം തടവ്. കഴിഞ്ഞ വര്‍ഷം മെയ് 27 നു ഹമദ് ടൗണിലെ വീട്ടില്‍ വച്ച് ഇമാന് ജവാദ് അല്‍ ഹൈക്കി എന്ന യുവതിയെ 29 കാരനായ ബഹ്റൈനിയാണു കൊലപ്പെടുത്തിയത്. 25 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നുവെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു ശിക്ഷ വിധിക്കുന്നതെന്നു കോടതി പറഞ്ഞു.
യുവതിയുടെ രക്തത്തിന്റെ അംശം പ്രതിയുടെ കൈകളില്‍ നിന്നു കണ്ടെത്തിയിരുന്നു. പ്രതിയുടെ കിടപ്പു മുറിയില്‍ നിന്നും യുവതിയുടെ രക്തത്തിന്റെ അംശം കണ്ടെത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മരണത്തിനു കാരണമായ മുറിവുകളും കണ്ടിരുന്നു. മുഖത്തും കഴുത്തിലും കൈയ്യിലും അടിവയറ്റിലും മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മുറിവേറ്റിരുന്നു. മുറിവേല്‍പ്പിക്കാന്‍ ഉപയോഗിച്ച സ്ക്രൂഡ്രൈവര്‍ തുടങ്ങിയ ആയുധങ്ങള്‍ പ്രതിയുടെ മുറിയില്‍ നിന്നു കണ്ടെത്തി. യുവതിയുടെ കഴുത്തില്‍ നിന്നു പ്രതിയുടെ വിരലടയാളം തിരിച്ചറിഞ്ഞു. പ്രതിയുടെ നഖത്തില്‍ നിന്നു പെണ്‍കുട്ടിയുടെ ഡിഎന്‍എ വേര്‍തിരിക്കാനും കഴിഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു ശിക്ഷ വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ