ഭോപ്പാല്‍: കടല്‍ ജലം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കടല്‍ ജലം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു
ബാന്ദ്രാഭനില് നദി മഹോത്സവത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗഡ്കരി. നദീജലം പങ്കിടുന്നതനെ ചൊല്ലി ചില സംസ്ഥാനങ്ങള്‍ തമ്മിലടിക്കുന്നത് ദൗര്‍ഭാഗ്യമാണെന്ന് പറഞ്ഞ ഗഡ്കരി പാക്കിസ്ഥാനുമായി നദി പങ്കിടുന്നത് ആരും ഗൗനിക്കുന്നില്ലെന്നും പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ആറ് നദികള്‍ പങ്കിടുന്നുണ്ട്.
‘മൂന്ന് നദികളിലെ ജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നുണ്ട്. പക്ഷെ ഒരു പത്രവും അതിനെ കുറിച്ച് എഴുതുന്നില്ല. ഒരു എംഎല്‍എയും അത് അവസാനിപ്പിക്കാന്‍ പറയുന്നില്ല’ ഗഡ്കരി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ