ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗവണ്‍മെന്റ് സ്കൂളിലെ പ്രധാനാധ്യാപകന്‍ ക്ലാസിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്. കാണ്‍പൂരിലെ ബില്‍ഹോസ് നിവാദ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. ലക്കുകെട്ട അധ്യാപകന് ചുറ്റിലും കുട്ടികള്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തല താഴ്ത്തി നിന്ന അധ്യാപകനെ തൊട്ടും തലോടിയും ക്യാമറയ്ക്ക് മുമ്പില്‍കുട്ടികള്‍ പോസ് ചെയ്യിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്കൂളിലെ തന്നെ മറ്റൊരു അധ്യാപകനാണ് വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം. ഒരു വേള അധ്യാപകന്റെ തല താഴ്ന്ന് പോയപ്പോള്‍ ഒരു കുട്ടി ഇത് ഉയര്‍ത്തുമ്പോള്‍ അധ്യാപകന്‍ ക്യാമറ നോക്കി ചിരിക്കുന്നതും കാണാം. സംഭവത്തില്‍ അധ്യാപകനെതിരെ ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ