ബം​ഗ​ളു​രു: അ​ണ്ണാ ഡി​എം​കെ മുൻ അ​ധ്യ​ക്ഷ വി.​കെ. ശ​ശി​ക​ല​യു​ടെ പ​രോ​ൾ അ​പേ​ക്ഷ ത​ള്ളി. ക​ര​ൾ​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​നെ പ​രി​ച​രി​ക്കു​ന്ന​തി​നു 15 ദി​വ​സ​ത്തെ പ​രോ​ളി​നാ​ണ് ശ​ശി​ക​ല അ​പേ​ക്ഷി​ച്ചി​രുന്നത്.

66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോൾ. കരൾമാറ്റ ശസ്ത്രക്രിയ വൈകാതെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശശികല പരോളിന് അപേക്ഷ നൽകിയിരുന്നത്. അ​തേ​സ​മ​യം, ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ന​ട​രാ​ജ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണു സൂ​ച​ന.

ഇതിനിടെ തടവിൽ കഴിയുന്ന ശശികലയും ബന്ധു ഇളവരശിയും ജയിലിന് പുറത്തേക്ക് പോയിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ജയിൽ വസ്ത്രങ്ങൾ ധരിക്കാതെ ഇരുവരും പുറത്തേക്ക് പോവുന്നതിന്റെ ദൃശ്യങ്ങൾ മുൻ ജയിൽ ഡി.ഐ.ജി ഡി.രൂപയാണ് കർണാടക പൊലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ