ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്തു​സ​ന്പാ​ദ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ണ്ണാ ഡി​എം​കെ(അ​മ്മ) നേ​താ​വ് വി.​കെ. ശ​ശി​ക​ല​യ്ക്കും വ്യാ​ജ​മു​ദ്ര​പ്പ​ത്ര കും​ഭ​കോ​ണ​ക്കേ സി​ലെ പ്ര​തി അ​ബ്ദു​ൾ ക​രിം തെ​ൽ​ഗി​ക്കും ജ​യി​ലി​ൽ പ്ര​ത്യേ​ക​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ചു ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ര​ണ്ടു​കോ​ടി രൂ​പ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ഴ വാ​ങ്ങി ശ​ശി​ക​ല​യ്ക്കു ജ​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം.

പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലും അ​ധി​കൃ​ത​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക നി​യ​മ​മ​ന്ത്രി ടി.​ബി ജ​യ​ച​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. ജ​യി​ൽ ഡി​ജി​പി എ​ച്ച്.​എ​സ്. സ​ത്യ​നാ​രാ​യ​ണ​യ്ക്കു ജ​യി​ൽ ഐ​ജി​യാ​യ ഡി.​രൂ​പ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ട​ത്.

ജയില്‍ ഡി.ഐ.ജി. ഡി. രൂപയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ്‌ ഗുരുതരമായ ആരോപണമുള്ളത്‌. ശശികല രണ്ടു കോടി രൂപ ജയില്‍ ഉദ്യോഗസ്‌ഥര്‍ക്കു കൈക്കൂലിയായി നല്‍കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ വിഭാഗം മേധാവി എച്ച്‌.എന്‍. സത്യനാരായണ റാവു ഉള്‍പ്പെടെയുള്ളവര്‍ക്കു പണം നല്‍കിയെന്നാണ്‌ ആരോപണം. ആരോപണ വിധേയനായ ഡയറക്‌ടര്‍ ജനറല്‍ (ജയില്‍) സത്യനാരായണ റാവുവിനാണു ഡി. രൂപ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

അതേ സമയം, ആരോപണം അടിസ്‌ഥാനരഹിതമാണെന്നു സത്യനാരായണ റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടിലുണ്ട്‌. രണ്ട്‌ തടവുകാരെ ഭക്ഷണം തയാറാക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ