ന്യൂഡൽഹി: വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ ഇ​ന്ത്യ​യി​ൽ​നി​ന്നു മു​ങ്ങി​യ വി​ജ​യ് മ​ല്യ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​തെ ശി​ക്ഷ വി​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. മല്യയെ ഹാജരാക്കിയില്ലെങ്കിൽ കേസ് എങ്ങനെ നടത്താനാകുമെന്നും സുപ്രീം കോടതി ചോദിച്ചു. മ​ല്യ​യെ ഉടൻ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാനും കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. ബാങ്കുകളുടെ കൺസർഷ്യങ്ങൾ നൽകിയ കേസിലാണ് സുപ്രീംകോടതിയുടെ നീരീക്ഷണം.

മ​ല്യ​യെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ലണ്ടനിലുള്ള മ​ല്യ​യെ 2018 ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ൽ ഉ​റ​പ്പാ​യും എ​ത്തി​ക്കു​മെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ.​വേ​ണു​ഗോ​പാ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മ​ല്യ​യെ ഇ​ന്ത്യ​ക്കു കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യെ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

9,000 കോ​ടി രൂ​പ ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പ എ​ടു​ത്ത ശേ​ഷം ഇ​ത് തി​രി​ച്ച​ട​യ്ക്കാ​തെ ല​ണ്ട​നി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു മ​ല്യ. വ​ൻ​തു​ക തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് 17 ബാ​ങ്കു​ക​ൾ ചേ​ർ​ന്ന ക​ണ്‍​സോ​ർ​ഷ്യം മ​ല്യ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ