ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവിനെ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ബിജെപി പാർലമെന്ററി യോഗമാണ് വെങ്കയ്യ നായിഡുവിനെ സ്ഥാനാർഥിയായ പ്രഖ്യാപിച്ചത്.

വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയാക്കി ദക്ഷിണേന്ത്യയിൽ രാഷ്ട്രീയ വിജയം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നേരത്തേ, പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ