ഉ​ന്നാ​വ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തർപ്രദേശിൽ ടോർച്ച് വെട്ടത്തിൽ ഡോക്ടർ തിമിര ശസ്ത്രക്രിയ നടത്തി. ഒറ്റ രാത്രികൊണ്ട് 32 പേർക്കാണ് കണ്ണിൽ ശസ്ത്രക്രിയ നടത്തിയത്. ഉന്നാവ ജില്ലയിലെ നവാബ്‌ഗഞ്ചിലെ ആരോഗ്യകേന്ദ്രത്തിലാണ് സംഭവം.

സംഭവം പുറത്തായതിനെ തുടർന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ രാജേന്ദ്ര പ്രസാദിനെ ആരോഗ്യമന്ത്രി പുറത്താക്കി. തിങ്കളാഴ്ച രാത്രിയിലാണ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ശസ്ത്രക്രിയ നടന്നത്. കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ മേൽനോട്ട ചുമതലയിൽ ഉണ്ടായിരുന്ന ഡോക്ടറെയും പുറത്താക്കി.

രാത്രി വൈദ്യുതി ഇല്ലാതെ വന്നതാണ് ടോർച്ച് വെട്ടത്തിൽ ശസ്ത്രക്രിയ നടത്താൻ കാരണമെന്നാണ് ഡോക്ടർ വ്യക്തമാക്കിയത്. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം രോ​ഗി​ക​ളെ വെ​റും​നി​ല​ത്താ​ണ് കി​ട​ത്തി​യ​തെ​ന്നും പ​രാ​തി​യു​ണ്ട്. രോ​ഗി​ക​ൾ​ക്ക് കി​ട​ക്ക ന​ൽ​കി​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ