ബം​ഗ​ളൂ​രു: സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ കടുത്ത എ​തി​ർ​പ്പുകൾകക്കിടയിൽ ക​ർ​ണാ​ട​ക​യി​ൽ ഇന്ന് ടി​പ്പു ജ​യ​ന്തി ആ​ഘോ​ഷി​ക്കും. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് കർണാടകയിലെങ്ങും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു, കു​ട​ക്, ഉ​ഡു​പ്പി, ദ​ക്ഷി​ണ ക​ന്ന​ട, കോ​ലാ​ർ, ബീ​ദ​ർ, ക​ല​ബു​റ​ഗി, യാ​ദ്ഗി​ർ ജി​ല്ല​ക​ളി​ൽ മു​ൻ​ക​രു​ത​ലാ​യി കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചു. കു​ട​ക്, ഉ​ഡു​പ്പി, കോ​ലാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച വ​രെ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സംഘപരിവാർ സം​ഘ​ട​ന​ക​ൾ കു​ട​ക് ജി​ല്ല​യി​ൽ ബ​ന്ദി​ന് ആ​ഹ്വ​നം ചെയ്തിരിക്കുകയാണ്.

ആഘോഷങ്ങളുടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ബം​ഗ​ളൂ​രു വി​ധാ​ൻ സൗ​ധ​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​ർ​വ​ഹി​ക്കും. എ​ല്ലാ ജി​ല്ല, താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. ബം​ഗ​ളൂ​രു​വി​ൽ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ റാ​ലി​ക​ൾ​ക്കും പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും സി​റ്റി പൊ​ലീ​സ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ടി​പ്പു ജ​യ​ന്തി സ​മാ​ധാ​ന​പ​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ന​ഗ​ര​ത്തി​ൽ എ​ല്ലാ​വി​ധ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ടി. ​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.

ടിപ്പു ജയന്തി ആഘോഷം തടയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞിരുന്നു. 2015ല്‍ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വ്യാപകമായ വര്‍ഗീയ ലഹള ഉണ്ടായിരുന്നുവെന്നും അതിനാല്‍ ആഘോഷം തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

13,000 പൊ​ലീ​സു​കാ​ർ​ക്കു പു​റ​മെ, 30 ക​ർ​ണാ​ട​ക സ്​​റ്റേ​റ്റ് റി​സ​ർ​വ് പൊ​ലീ​സ്, 20 സാ​യു​ധ റി​സ​ർ​വ് പ്ലാ​റ്റൂ​ൺ​സ് എ​ന്നി​വ​രെ​യും പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഗു​ണ്ട​ക​ളെ​യും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ​യും ക​രു​ത​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ