ലഖ്‌നൗ:യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തർപ്രദേശിൽ മുസ്ലിം മതപുരോഹിതരെ മർദ്ദിച്ച ശേഷം ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു. ഡൽഹിയിൽ നിന്നും ഭാഗ്‌പതിലേക്ക് പോയ മൗലവിമാർക്കാണ് ദുരനുഭവം. യാത്രക്കിടെ സഹയാത്രികരായ യുവാക്കളുമായുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് മൂവരെയും വലിച്ച് പുറത്തേക്ക് എറിഞ്ഞതെന്ന് എസ്‌പി ജയപ്രകാശ് സിംഗ് പിടിഐയോട് പറഞ്ഞു.

ഗുൽസാർ, ഇസ്റാർ, അബ്രാർ എന്നീ മൗലവിമാരാണ് പൊലീസിൽ പരാതി നൽകിയത്. അക്രമത്തിന് ഇരയായവർ പിന്നീട് അംഹൈദ യിൽ എത്തിയ ശേഷം ഭാഗ്‌പാത് കോട്‌വാലി പൊലീസിൽ അജ്ഞാതരായ ആറ് പേർക്കെതിരെ പരാതി നൽകി. ഇവരെ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്ന പരാതി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഈ കേസ് റയിൽവേ പൊലീസിന് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ