ന്യൂഡല്‍ഹി : ദേശീയസംസ്ഥാന പാതകളില്‍ നിന്നും അഞ്ചൂറ് മീറ്റര്‍ പരിതിയില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധിയില്‍ നിന്നും അരുണാചല്‍ പ്രാദേശിനും ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിനും സുപ്രീംകോടതിയുടെ ഇളവ്.ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹറിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സിക്കിമിനും മേഘാലയക്കും കൊടുത്ത ഇളവ് കണക്കിലെടുത്തുകൊണ്ട് അരുണാചല്‍ പ്രാദേശിനും ഇതേ ഇളവ് അനുവദിച്ചത്.

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്താണ് സിക്കിമിനും മേഘാലയക്കും ഇളവ് കൊടുത്തിരുന്നത്. സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം ഭൂപ്രദേശവും മലമ്പ്രദേശം ആണ് എന്ന കാരണം മുന്‍ നിര്‍ത്തിയായിരുന്നു ഈയിളവ്. ഇതേ കാരണങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് അരുണാചല്‍ പ്രദേശ്‌ കോടതിയെ സമീപിച്ചത്. സിക്കിമിനും മേഘാലയക്കും സമാനമായ ഭൂപ്രകൃതിയുള്ള സംസ്ഥാനത്ത് 80 ശതമാനവും വനമാണ്. ഇതിനുപുറമേ, സംസ്ഥാനത്തിന്‍റെ ആകെ വരുമാനമായ 441.61കോടി രൂപയില്‍ 210 കോടി രൂപ മദ്യവില്‍പനയിലൂടെയാണ് ലഭിക്കുന്നത് എന്നും അരുണാചല്‍ പ്രദേശ്‌ കോടതിയെ അറിയിച്ചു.

ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിനും ഈ വിധിയില്‍ നിന്നും സുപ്രീംകോടതി ഇതേ ഇളവ് നകിയിട്ടുണ്ട്. ദേശീയ-സംസ്ഥാന പാതകളില്‍ നിന്നും അഞ്ഞൂറു മീറ്റര്‍ വിട്ടുമാറി മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ എന്ന വിധിയില്‍ ഇളവാവശ്യപ്പെട്ടുകൊണ്ട് ഉത്തരാഖണ്ഡ് സര്‍ക്കാരും മുന്നോട്ടുവന്നിട്ടുണ്ട്. ഈ വിധി സംസ്ഥാനത്തിനു വരുത്തുന്ന സാമ്പത്തിക നഷ്ടം കോടതിയെ ബോധിപ്പിക്കുവാനായ് ഉത്തരാഖണ്ഡ് സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കിയാണ് സുപ്രീംകോടതി.

2016 ഡിസംബര്‍ 15നാണ് ദേശീയ-സംസ്ഥാന പാതകളില്‍ നിന്നും 500 മീറ്റര്‍ ദൂരത്തിലായുള്ള മദ്യശാലകള്‍ നിരോധിച്ചുകൊണ്ട് സുപ്രീംകോടതി വിധിപുറപ്പെടുവിക്കുന്നത്. ശേഷം, മാര്‍ച്ച് 31നു പുറപ്പെടുവിച്ച വിധിയില്‍ ബാറുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കും ഈ വിധി ബാധകമാണ് എന്ന് അറിയിച്ച സുപ്രീംകോടതി. സിക്കിം. മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഒഴിവ് നല്‍കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ