ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ സൈനീക വാഹനത്തിന് നേരെ ഭീകരാക്രമണം. പെട്രോളിങ്ങ് നടത്തുന്നതിനിടെ സൈനീക വാഹനത്തിന് നേരെ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. 2 സൈനീകർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സി​ആ​ർ​പി​എ​ഫി​ന്‍റെ 29​ ആം ബ​റ്റാ​ലി​യ​ൻ വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു എ​സ്ഐ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഭീ​ക​ര​ർ​ക്കു നേ​രെ സി​ആ​ർ​പി​എ​ഫ് തി​രി​ച്ച​ടി​ച്ചു. തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റ് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​തി​നാ​ൽ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഭീ​ക​ര​ർ​ക്ക് ര​ക്ഷ​പെ​ടാ​നാ​യി. സി​ആ​ർ​പി​എ​ഫ് സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ