കാർടെഗാന: കൊളംബിയ സന്ദർശനത്തിനെത്തിയ പോപ്പ് ഫ്രാൻസിസിന് അപകടത്തിൽ പരിക്കേറ്റു. കാല് തെന്നി വീണ പോപ്പിന്റെ മുഖം വാഹനത്തിന്റെ ചില്ലിൽ ഇടിക്കുകയായിരുന്നു. കവിളിൽ ഇടത് കണ്ണിന് താഴെയും ഇടത് പുരികത്തിലുമാണ് പരുക്ക്. മുറിവിൽ ബാന്റേജ് ഒട്ടിച്ച് കൊളംബിയ സന്ദർശനം പോപ് പൂർത്തിയാക്കി.

റോമിലേക്ക് മടങ്ങും മുമ്പ് പോപ്പ് ഫ്രാന്‍സിസ് മാധ്യമങ്ങളോട് സംസാരിക്കുന്നു

അഞ്ച് പതിറ്റാണ്ടോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാർപാപ്പയുടെ സന്ദർശനം. പൊതുപരിപാടികളിൽ സംബന്ധിക്കുന്നതിനായി മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച പോപ്‌മൊബൈൽ എന്ന വാഹനത്തിൽ തലയിടിച്ചാണ് പോപ്പിന് പരിക്കേറ്റത്.

കൊളംബിയയില്‍ പ്രാര്‍ത്ഥനാ ചടങ്ങിനിടെ

അക്രമം അവസാനിപ്പിക്കാനും ഐക്യത്തിനായി പരിശ്രമിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ട ശേഷം ഞായറാഴ്ച അദ്ദേഹം കൊളംബിയ വിട്ടു.

കൊളംബിയയില്‍ അള്‍ത്താരയില്‍ മുത്തം വെയ്ക്കുന്ന പോപ്പ് ഫ്രാന്‍സിസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ