ന്യൂഡൽഹി: ​കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ പുന:പരിശോധിക്കണമെന്ന്​ ആവശ്യ​​പ്പെട്ട്​ ജസ്​റ്റിസ്​ സി.എസ്​ കർണൻ നൽകിയ ഹരജി സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി. സുപ്രീംകോടതി​ കർണന്​ വിധിച്ച ആറുമാസത്തെ തടവ്​ ശിക്ഷ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. എന്നാൽ ഹരജി സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി രജസ്​​ട്രി കർണ​​ന്റെ അഭിഭാഷകനെ അറിയിക്കുകയായിരുന്നു.

കർണ​​ന്റെ പുന:പരിശോധന ഹരജി ഉടൻ പരിഗണക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു. നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന്​ കർണ​​ന്റെ അഭിഭാഷകന്​ കോടതി മുന്നറിയിപ്പ്​ നൽകി.

സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ചാണ്​ കർണന്​ ആറ്​ മാസത്തെ തടവ്​ ശിക്ഷ വിധിച്ചത്​. കർണനെ എത്രയും പെട്ടെന്ന്​ അറസ്​റ്റ്​ ചെയ്യാൻ ബംഗാൾ ​പൊലീസിന്​ കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിധിയെ തുടർന്ന്​ ഒളിവിൽ പോയ ജസ്​റ്റിസ്​ കർണനെ അറസ്​റ്റ്​ ചെയ്യാൻ ഇതുവരെ പൊലീസിന്​ സാധിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ