ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ റോസ്റ്റര്‍ സംവിധാനം പരിഷ്കരിച്ചു. കേസുകള്‍ നിശ്ചയിക്കുന്നതിനുള്ള റോസ്റ്റര്‍ സംവിധാനത്തില്‍ മാറ്റം വരുത്തി. ചീഫ് ജസ്റ്റിസ് പരിഗണിച്ചിരുന്ന വിഷയങ്ങളില്‍ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ക്ക് കൂടി അധികാരം നല്‍കും.

പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ൾ നേ​രി​ട്ട് പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി. ‌ഗൗ​ര​വ​മു​ള്ള കേ​സു​ക​ൾ ജൂ​ണി​യ​ർ ജ​ഡ്ജി​മാ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചു​ക​ൾ വി​ടു​ന്നു​വെ​ന്ന് മു​തി​ർ​ന്ന നാ​ല് ജ​ഡ്ജി​മാ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ആ​ഴ്ച​ക​ൾ പി​ന്നി​ടു​ന്പോ​ഴാ​ണ് തീ​രു​മാ​നം. ഓ​രോ കേ​സി​ലും ബെ​ഞ്ച് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം നാ​ലു മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​ര്‍​ക്കു​കൂ​ടി ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര വി​ഭ​ജി​ച്ചു ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പ്, ക്രി​മി​ന​ൽ കേ​സു​ക​ൾ, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ തു​ട​ങ്ങി​യ​വ ചീ​ഫ് ജ​സ്റ്റി​സ് നേരിട്ട് പ​രി​ഗ​ണി​ക്കു​ക. ഫെബ്രുവരി 5 മുതലാണ് പുതിയ രീതിയില്‍ കേസുകള്‍ പരിഗണിക്കുക. 13 പേജുളള വിജ്ഞാപനം പുറത്തുവന്നിട്ടുണ്ട്.

ജ​നു​വ​രി 12നാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി മു​തി​ർ‌​ന്ന ജ​സ്റ്റീ​സു​മാ​രാ​യ ജെ. ​ചെ​ല​മേ​ശ്വ​ർ, കു​ര്യ​ൻ ജോ​സ​ഫ്, ര​ഞ്ജ​ൻ ഗോ​ഗോ​യ്, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ സു​പ്രീം​കോ​ട​തി​യി​ലെ നാ​ല് ജ​ഡ്ജി​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സു​പ്രീം​കോ​ട​തി​യു​ടെ ഭ​ര​ണം കു​ത്ത​ഴി​ഞ്ഞു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നാ​ല് ജ​ഡ്ജി​മാ​ർ ഉ​ന്ന​യി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ