ന്യൂഡൽഹി: രാജ്യത്ത് ഇസ്ലാമിക് ബാങ്ക് നടപ്പാക്കാനാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗിനും സാന്പത്തിക സേവനങ്ങൾക്കും എല്ലാ പൗരന്മാർക്കുമുള്ള തുല്യമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്നും ആർബിഐ അറിയിച്ചു. വാർത്ത ഏജൻസിയായ പി.ടി.ഐ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

2008ല്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് പലിശ രഹിത ബാങ്കിങ് ഇടപാട് ലക്ഷ്യമിട്ടുള്ള ഇസ്ലാമിക് ബാങ്കിങ് എന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. മതപരമായ വിശ്വാസപ്രകാരം ബാങ്കിങ് പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ ബാങ്കിങ് മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. ഇതിനായി ബാങ്കുകളില്‍ ഇസ്‌ലാമിക് വിന്‍ഡോ ആരംഭിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാമിക്ക് ബാങ്കിങ് രാജ്യത്ത് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം കൊണ്ടു വരുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും പരിശോധിച്ചിരുന്നു, എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതായും റിസര്‍വ് ബാങ്ക് അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ബാങ്കിങ് സംവിധാനം സാമ്പ ത്തിക ഇടപാടുകളില്‍ വിശാലവും തുല്യവുമായ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് ആര്‍ബിഐ വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ