യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാൻ ജനങ്ങൾ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജ്ജി. രാജ്യത്തിന്റെ നിലനിൽപ്പിനും ജനാധിപത്യത്തിന്റെ വളർച്ചയ്ക്കും ഇത് അടിസ്ഥാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്​ദത്തിന്​ വലിയ സ്​ഥാനമുണ്ടെന്നും അത്​ അവഗണിക്കപ്പെടരുതെന്നും രാംനാഥ്​ ഗോ​യ​​ങ്ക സ്​മാരക പ്രഭാഷണത്തിൽ രാഷ്​ട്രപതി പറഞ്ഞു.

ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ സ്​ഥാനമുണ്ട്​. ജനകീയ പ്രശ്​നങ്ങളിൽ മാധ്യമങ്ങൾ ബോധവത്​കരണം നടത്തണം. സ്വകാര്യ, പൊതുസ്​ഥാപനങ്ങളിലുള്ളവർ അവരുടെ പ്രവൃത്തികളുടെയോ നിഷ്​ക്രിയതയുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്​ഥരാണ്​ എന്നും രാഷ്ട്രപതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ