ലാ​ഹോ​ർ: ഭീകരസംഘടനയായ ല​ഷ്ക​ർ ഇ ​തോ​യ്ബയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയ്യിദിനെ മോചിപ്പിച്ച നടപടിക്കെതിരെ അമേരിക്ക. വീട്ടുതടങ്കലിലായിരുന്ന ഭീകര സംഘടനാ നേതാവിനെ വീമ്ടും അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണം നടന്ന ഉടൻ തന്നെ ലഷ്കർ ഇ തോയ്ബ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അമേരിക്കൻ പൗരനടക്കം മുംബൈ ഭീകരാക്രമണത്തിൽ മരിച്ചിരുന്നു. ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെഥർ നൊററ്റ് ആവശ്യപ്പെട്ടു.

പത്ത് മാസം നീണ്ട വീട്ടുതടങ്കലിൽ നിന്ന് പാ​ക് ജു​ഡീ​ഷ​ൽ റി​വ്യൂ ബോ​ർ​ഡ് ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ഹാഫിസ് സ​യി​ദ് സ്വതന്ത്രനായത്. കോടതി ഉത്തരവ് ലഭിച്ച ഉടനെ ഹാഫിസ് സയ്യിദിന്റെ വീട്ടിൽ നിന്നും ജയിൽ അധികൃതർ പിൻവാങ്ങിയിരുന്നു.  ജ​നു​വ​രി മു​ത​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ഇയാളുടെ വീ​ട്ടു​ത​ട​ങ്ക​ൽ മൂ​ന്നു​മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ട​ണ​മെ​ന്ന പാ​ക് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം റി​വ്യൂ ബോ​ർ​ഡ് ത​ള്ളു​ക​യാ​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ