ന്യൂ ഡൽഹി: പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണാറായി ഓം പ്രകാശ് റാവത്തിനെ നിയമിക്കും. നിലവിലെ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷണറായ അചൽ കുമാർ ജ്യോതി ഒഴിയുന്ന സ്ഥാനത്തേയ്ക്കാണ് നിയമനം. കേന്ദ്ര നിയമകാര്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

എ കെ ജ്യോതി തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലകൾ ജനുവരി 23 ന് ഓം പ്രകാശ് റാവത്തിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ 22 മത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായാണ് റാവത്ത് നിയമിക്കപ്പെടുന്നത്.

കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്രെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്ര് രാം നാഥ് കോവിന്ദ് നിയമനം നടത്തിയത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയനവും പ്രഖ്യാപിച്ചു. മുൻ ധന സെക്രട്ടറി അശോക് ലാവാസയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടത്.

റാവത്ത് മധ്യപ്രദേശ് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു. 1977 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഘനവ്യവസായ സെക്രട്ടറിയായാണ് വിരമിച്ചത്. 2013 ൽ വിരമിച്ച അദ്ദേഹം 2015ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായത്.

നിലവിൽ ഉളള സുനിൽ അറോറ എന്ന തിരഞ്ഞെടുപ്പ് കമ്മീഷണറുംകൂടെ ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനിലെ എല്ലാ നിയമനങ്ങളും പൂർത്തിയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ